Sunday, April 8, 2018

ജീനായഹാം തുടർച്ച

ജീനായഹാം എന്നതിന്റെ പല്ലവി പൂർത്തിയാക്കാം അല്ലെ?

ഇതിൽ കോഡ് പിടിക്കുന്നത് അല്പം എളുപ്പമുള്ള രീതിയിൽ ആക്കിയിട്ടുണ്ട്

പഠിക്കാൻ എളുപ്പത്തിനു വേണ്ടി

Friday, August 19, 2016

ഒരു പാട്ടിനെ എങ്ങനെ നമ്മുടെ വരുതിയിൽ ആക്കാം


 ഇനി നമുക്ക് ഒരു പാട്ടിനെ എങ്ങനെ നമ്മുടെ വരുതിയിൽ ആക്കാം എന്ന് ശ്രദ്ധിക്കാം 

വളരെ എളുപ്പമായ ഒരു പഴയ ഗാനം തന്നെ  ഇതിനായി എടുക്കാം 


ജീനാ യഹാം 

മർനാ യഹാം 
ഇസ്കെ സിവാ 
ജാനാ കഹാം 




ഇതിൽ “ജീനാ യഹാം” 

 നമ്മുടെ സ്വരങ്ങൾ വച്ച് നോക്കുമ്പോൾ, ഒരു കട്ട ശ്രുതിയിൽ വായിച്ചാൽ - സ മ(ശുദ്ധമധ്യമം) പ ധ(ശുദ്ധധൈവതം) 

താളമോ വൺ  ടൂ  ത്രീ - വൺ  ടൂ  ത്രീ 


വൺ    ടൂ    ത്രീ  -   വൺ    ടൂ     ത്രീ 

ജീ      നാ    യ       ഹാ     -       - 

ഇങ്ങനെയായിരിക്കും വായിക്കുക 


ഇത് പാശ്ചാത്യരീതിയിൽ നോക്കിയാൽ 


C F G Ab  എന്ന സ്വരങ്ങൾ അല്ലെ? 


F minor chord  ന്റെ Second Inversion   പറഞ്ഞ ഭാഗം നോക്കുക 


Root chord - F G#(Ab) C 

First Inversion - Ab C F 
Second Inversion C F G#(Ab) 

അതായത് താളത്തിന്റെ ആദ്യത്തെ രണ്ടു measure കളിൽ വായിക്കുന്ന melody  F minor chord അടിസ്ഥാനത്തിൽ ആണ്‌ 


അതിനാൽ ഇടത് കൈ കൊണ്ട് ഒരല്പം മാധുര്യം പകരുവാൻ F Minor Scale കൂട്ടത്തിൽ ചേർക്കാം 


പൗരസ്ത്യരീതിൽ സ പ സ  ആണല്ലൊ Scale 


ഇവിടെ F scale വായിക്കുമ്പോൾ മ സ മ അഥവാ F C F താഴത്തെ സ്ഥായിയിൽ വായിക്കണം 


അതെല്ലാം കൂടി ഒന്നിച്ചു വേണ്ട അതിനെ ഒന്നു മുറിക്കുക 


താളത്തിന്റെ വൺ ടൂ ത്രീ  ക്കനുസരിച്ച് 


വൺ  ഇനൊപ്പം ആദ്യത്തെ F  വായിക്കുക 


ടൂ വിനൊപ്പവും  ത്രീയ്ക്കൊപ്പവും ബാക്കി C F ഒന്നിച്ചു വായിക്കുക 


കുട്ടികൾ പറഞ്ഞു നടക്കുന്നതു പോലെ ഝിങ്ങ് ഝക് ഝക്  -   ഝിങ്ങ് ഝക് ഝക്  ഇങ്ങനെ കേൾക്കണം 


ഇടതു കൈ കൊണ്ട് അത് പരിശീലിച്ചു കഴിഞ്ഞാൽ രണ്ടും കൈകളും കൂടി ഒപ്പം വായിക്കുക. 


ആദ്യം അല്പം പ്രയാസം തോന്നും എങ്കിലും ഒരിക്കൽ പിടികിട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പം ആണ്‌ 

Tuesday, September 17, 2013

F Scale Contd smart class

അതെയ്‌ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നാല്‍ കാര്യം നടക്കില്ല

കീബൊര്‍ഡ്‌ വായിക്കണം എങ്കില്‍ പരിശീലിക്കണം

ഞാന്‍ പരിശീലിച്ചതു കൊണ്ട്‌ നിങ്ങള്‍ക്കൊ നിങ്ങള്‍ പരിശീലിച്ചതു കൊണ്ട്‌ എനിക്കൊ അത്‌ വായിക്കാന്‍ സാധിക്കില്ല അല്ലെ?

അതുകൊണ്ട്‌ ചെറിയ ചെറിയ ചില സാധനങ്ങള്‍ എപ്പോഴും പരിശീലിച്ച്‌ ഉറപ്പിക്കണം

നാം മുന്‍പ്‌ മിഡില്‍ സി സ്കെയില്‍ വായിച്ചപ്പോള്‍ 1 - 4 - 5 എന്നത്‌ നമ്മുടെ സ - മ - പ ഇവ ആയിരുന്നു

ഇപ്പോള്‍ നാല്‌ കട്ടയില്‍ അതായത്‌ എഫ്‌ സ്കെയിലില്‍ വായിക്കുമ്പോള്‍ 1 - 4 - 5 എന്നത്‌ മിഡില്‍ സി യില്‍ വായിച്ച-
മ - നി - സ അല്ലെ?
നി (കൈശികി നിഷാദം - നി1 ആണെന്നറിയാമല്ലൊ അല്ലെ?

ഇവ ഏതൊക്കെ രീതിയീല്‍ വായിക്കാമോ ആ രീതികളിലൊക്കെ തിരിച്ചും പിരിച്ചും വായിച്ചു ശീലിക്കുക

ഓരോ കോഡിനും പല വേരിയേഷനുകള്‍ ഉള്ളതിനാല്‍ അധികം ആയാസപ്പെടാതെ തന്നെ ഇവ വായിക്കാന്‍ പറ്റും




അത്‌ മുന്‍പത്തെ പടത്തില്‍ കാണിച്ചതുപോലെ വിരലുകള്‍ അലപാല്‍പം മാറ്റി മാറ്റി പരിശീലിച്ച്‌ ഉറപ്പിക്കണം
എളുപ്പത്തിനു വേണ്ടി ഒരു ചെറിയ പാഠം

ശ്രദ്ധിച്ച്‌ നോക്കി പഠിക്കുക

ഓരോരൊ കഷണമായി വിവരിച്ചു തരാം

വളരെ സാവകാശം വിരലുകൾ ഉപയോഗിക്കുന്നത് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്

ഇതിൽ കൈശികിനിഷാദം ഉള്ള കോഡിലേക്കുപോകുന്ന ഭാഗം ഒരു വിഡിയൊയിൽ ചൂണ്ടുവിരൽ ഉപയോഗിച്ച് മദ്ധ്യമം മാത്രം വായിച്ചു കാണിച്ചത് ശ്രദ്ധിക്കുക അവിടെ ശരിക്കും രി മ നി ഇവ മൂന്നും ഉള്ള കോഡ് ഉപയോഗിക്കണം അത് അടുത്ത വിഡിയൊയിൽ ഉണ്ട്



Tuesday, September 10, 2013

Scale F

ഇത്‌ വരെ നാം മിഡില്‍ സി യില്‍ തുടങ്ങുന്ന സരിഗമപധനിസ അല്ലെ വായിച്ചിരുന്നത്‌?

ഇനി നമുക്ക്‌ പതിയെ കളം ഒന്ന് മാറ്റിചവിട്ടാം അല്ലെ?

നമ്മുടെ നാല്‌ കട്ട ശ്രുതി - ശുദ്ധ മദ്ധ്യമത്തില്‍ തുടങ്ങുന്ന ശ്രുതി - അതായത്‌ സായിപ്പിന്റെ എഫ്‌.

അതിലും ശങ്കരാഭരണരീതിയില്‍ സ്വരസഞ്ചാരം

സ രി2 ഗ2 മ1 പ ധ2 നി2 സ

സ തുടങ്ങുന്നത്‌ തള്ളവിരല്‍ ഉപയോഗിച്ച്‌


സ രി ഗ മ എന്നിവ യഥാക്രമം തള്ളവിരല്‍ ചൂണ്ടുവിരല്‍ നടുവിരല്‍ മോതിരവിരല്‍ ഇവ ഉപയോഗിച്ച്‌ വായിക്കുക


അതിനു ശേഷം തള്ളവിരല്‍ അടിയില്‍ കൂടീ ക്രോസ്‌ ഓവര്‍ ചെയ്ത്‌ പ വായിക്കുക തുടര്‍ന്ന് ധനി സ ഇവയും ആദ്യത്തെതുപോലെ ചൂണ്ടുവിരല്‍ നടൂവിരല്‍ മോതിരവിരല്‍ ഇവ ഉപയോഗിച്ച്‌ വായിക്കുക

പിന്നോട്ടും അതുപോലെ തന്നെ

ഇടതു കയ്യുപയോഗിക്കുമ്പോള്‍ ചെറുവിരലില്‍ തുടങ്ങുക

ക്രമേണ അഞ്ചുവിരലുകള്‍ കൊണ്ട്‌ പ വരെ വായിക്കുക - അതിനുശേഷം തള്ളവിരലിന്‌ മുകളില്‍ കൂടി ക്രോസ്‌ ഓവര്‍ ചെയ്ത്‌ ധ നി സ യും വായിക്കുക


.
ഏത്‌ സ്കെയില്‍ വായിക്കുക ആണെങ്കിലും, അത്‌ രണ്ട്‌ സ്ഥായികള്‍ വായിച്ച്‌ ശീലിക്കണം. മുകളിലത്തെ സ വരെ പോയി തിരികെ താഴേക്ക്‌ മാത്രം വായിച്ച്‌ ശീലിക്കരുത്‌. കാരണം - മുകളിലത്തെ സ എത്തിയാല്‍ അവിടെ നിന്നും മുകളിലേക്ക്‌ പോകണം എങ്കില്‍ വിരല്‍ വേറെ ആണല്ലൊ ഉപയോഗിക്കേണ്ടത്‌ - അതിനു പ്രയാസം വരും


മുകളിലത്തെ സ്ഥായിയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. സരിഗമപധനി കഴിഞ്ഞ് മുകളിലത്തെ 'സ' എത്തുമ്പോൾ അവിടെ തള്ളവിരൽ വരും ഇടതു കയ്യിൽ.  തുടക്കത്തിലെ 'സ' ചെറുവിരൽ കൊണ്ടല്ലെ വായിച്ചത്?

അതുകൊണ്ട് മോതിരവിരൽ 'രി' യിലേക്ക് വരുത്തിയാൽ മതി- ചെറുവിരലിന് അവധി

അതുപോലെ തന്നെ താഴേക്ക് വരുമ്പോൾ മോതിരവിരലിന് അവധി കൊടുത്ത് നടൂവിരൽ ഉപയോഗിക്കുക.

വിഡിയൊ നോക്കി മനസിലാക്കുക




ഇനി ഇതിലെ കോഡുകള്‍ നോക്കാം

1 , 4 , 5 എന്ന കണക്കില്‍ ഇതില്‍ 1 - എഫ്‌ കോഡ്‌    C  F A--അല്ലെ?




അതിന്റെ 4 - ഏതായിരിക്കും?
ബി ഫ്ലാറ്റ്‌ -            D  F  Bb  അതായത്‌ അതിന്റെ മദ്ധ്യമം


5 - അതിന്റെ പഞ്ചമം  C E G    അതായത്‌ സി

അപ്പോള്‍ ഇതിന്റെ കോഡ്‌ പ്രോഗ്രഷന്‍ 1 4 5 എന്നാണെങ്കില്‍ നാം വായിക്കുന്നത്‌ എഫ്‌, ബി ഫ്ലാറ്റ്‌, സി ഇവ ആയിരിക്കും അല്ലെ?

അത് അടുത്ത ക്ലാസിൽ പഠിക്കാം അല്ലെ 

Mahesh



September 8 via mobile 

Blessed to be a part of this recording session at IN THE MIX studio today...

Uttam Singh sirs composition and Hariharan Sirs vocals... And Saibu bhaiyas control over the Protools software..

A great experience and a wonderful learning session !!!

Monday, September 9, 2013

Chord Progression


ഇനി നമുക്ക് അല്പം കൂടി ആഴത്തിലേക്ക് പോകാം അല്ലെ?

നാം മുൻപ് സ സ  ഗഗ പാ ഗ  എന്ന ഒരു പാഠം പഠിച്ചിരുന്നു ഓർമ്മയുണ്ടല്ലൊ അല്ലെ?



അതിൽ ഉപയോഗിച്ചിരുന്ന സ്വരകൂട്ടങ്ങൾ നോക്കുക

ഒന്ന് സ ഗ പ  - ഇവ കൂട്ടി ചേർത്ത് വായിക്കുന്നത് സി എന്ന കോഡ്

വൺ ടൂ ത്രീ ഫോർ  എന്ന് നാല് മാത്രകളിൽ  സസ  ഗഗ പാ ഗ  എന്ന് വായിച്ചപ്പോൾ ഇടത് കൈ കൊണ്ട് സി കോഡ് വായിച്ചിരുന്നു അല്ലെ?


അടുത്തത് ധധ മമ പാ ഗാ

എന്ന് വായിച്ചപ്പോൾ ഇടത് കൈ കൊണ്ട് എഫ് കോഡ് ആയിരുന്നു വായിച്ചത് ഓർമ്മയുണ്ടോ?


എഫ് കോഡ് എന്നാൽ മ ധ സ (എഫ്, എ, സി)

ഇതേ കോഡ് മൂന്നു രീതികളിൽ വായിക്കാം എന്നും നാം കണ്ടിരുന്നു അല്ലെ - വേരിയേഷൻ-
മധസ  എന്നും ധ സ മ എന്നും സമധ എന്നും. മൂന്നിലും ഉള്ള സ്വരങ്ങൾ ഒന്നു തന്നെ പക്ഷെ അടൂക്കിയിരിക്കുന്നത് മൂന്നു രീതിയിൽ ആണെന്ന് മാത്രം അതു കൊണ്ടു തന്നെ പലതരം പ്രകമ്പനങ്ങൾ കിട്ടുന്നു

മൂന്നാമതായി പാ നീ സാ എന്നഭാഗം വന്നപ്പോൾ ഇടതു കൈ കൊണ്ട് ജി കോഡ് വായിച്ചു
എങ്ങനെ - പ നി രി (ജി, ബി, ഡി) എന്ന സ്വരങ്ങൾ

ഇനി ഇതിനെ ഒന്ന് വിശദമായി നോക്കുക


സരിഗമപധനി

എന്നതിലെ ഒന്ന് നാല്‌ അഞ്ച്‌ എന്ന സ്വരങ്ങള്‍ ആണ്‌ സ മ പ അല്ലെ?

നാം വായിച്ച കോഡുകളുടെ മൂലസ്വരങ്ങളും അവ തന്നെ C F G

അതുകൊണ്ട്‌ ഇവയെ ഉപയോഗിച്ച്‌ ഇതുപോലെ വായിക്കുന്നതിനെ Chord Progression എന്ന് പറയും. 1 4 5 ആണ്‌ ഏറ്റവും സാധാരണമായി കണ്ടുവരുന്ന chord Progression

രണ്ട്‌ കൈകള്‍ കൊണ്ടും ഇവയെ പലരീതിയില്‍ വായിച്ച്‌ ശീലിക്കണം.

--വിരലുകളില്‍ തള്ളവിരല്‍ വയ്ക്കുന്ന ഭാഗം- അവിടെ നിന്നും മറ്റു സ്വരങ്ങളിലേക്കുള്ള ദൂരം-(അതുപോലെ തന്നെ ചെറുവിരലും) ഇതില്‍ ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്‍ ഏത്‌ വിരലും എവിടെയും ഉപയോഗിൂക്കാം. പക്ഷെ അതുവരത്തേക്ക്‌ മാത്രമാണ്‌ ഇന്ന വിരല്‍ ഇന്നയിടത്ത്‌ എന്ന് പറയുന്നത്‌. പഠിക്കുവാന്‍ എളുപ്പത്തിന്‍ വേണ്ടി--

ഒരു ഉദാഹരണം ഇവിടെ കാണിക്കാം

വലതുകയ്യുടെ തള്ളവിരല്‍ നടുവിരല്‍ ചെറുവിരല്‍ ഇവ ഉപയോഗിച്ച്‌ C E G വായിക്കുക -ഇത്‌ C chord

തള്ളവിരല്‍ അവിടെ നിന്നും അനക്കാതെ തന്നെ നടുവിരലും ചെറുവിരലും പൊക്കി F ,A എന്നിവയിലേക്ക്‌ വയ്ക്കുക - അപ്പോള്‍ അത്‌ F Chord ആയി

വീണ്ടും അവയെ പൂര്‍വസ്ഥാനത്തേക്ക്‌ കൊണ്ടുവരിക C

അവിടെ നിന്നും ചെറുവിരല്‍ അനക്കാതെ ബാക്കി ഉള്ളവയില്‍ തള്ളവിരല്‍ ചൂണ്ടുവിരല്‍ ഇവ കൊണ്ട്‌ നി രി B,D ഇവ അമക്കുക - അതായത്‌ B,D,G ജി കോഡ്‌

വീണ്ടും C


മിഡില്‍ സി, ജി എന്നിവയുടെ ഭാഗത്തുള്ള വിരലുമായി ബന്ധപ്പെടുത്തി മറ്റു വിരലുകള്‍ മാറ്റി മാറ്റി ഓരോരോ പാറ്റേണുകള്‍ വഴി ഓരോരോ കോഡുകള്‍ വായിക്കാന്‍ പറ്റുന്നു - ടൈപ്‌റൈറ്റിംഗ്‌ പോലെ.

ഇതില്‍ നാം വായിച്ചിരിക്കുന്നത്‌

സ ഗ പ ഗ --                        ഇടത്‌ കൈ   C E G
മ ഗ രി സ  --                        ഇടത്‌ കൈ   C F A
രി രി പ നി --                        ഇടത്‌ കൈ    B D G
സ - - - --                              ഇടത്‌ കൈ   C E G

1,4, 5, 1 എന്ന് കോഡ്‌ പ്രൊഗ്രഷന്‍


രണ്ടു കൈകള്‍ കൊണ്ടും കോഡ്‌ മുഴുവനായും സ്വരങ്ങള്‍ മുറിച്ചും വായിക്കാന്‍ ശീലിക്കുക

ആദ്യമെ വലിയ വേഗതയ്ക്കു വേണ്ടി ശ്രമിക്കരുത്‌

ഓരോ വിരലുകള്‍ കൊണ്ടും ഒരെ സമ്മര്‍ദ്ദം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ക്രമേണ മാത്രം വേഗത വര്‍ദ്ധിപ്പിക്കുക.

Saturday, August 31, 2013

അർപിജിയൊ

ഇനി പതുക്കെ പതുക്കെ കാര്യത്തിലേക്ക് കടക്കാം

ഒരു പീസ് പലതരത്തിൽ വായിക്കാൻ പറ്റും അല്ലെ?

ആ പലതരങ്ങളും പരിശീലിക്കണം. അവ വേണ്ട രീതിയിൽ യോജിപ്പിച്ചാൽ കർണ്ണാനന്ദകരമാക്കാൻ പറ്റും.

മുൻപിലത്തെ ക്ലാസിൽ പറഞ്ഞ വഴി ചെയ്തു നോക്കിയൊ?

ദാ ഇത് ഒന്ന് കാണൂ

ഇതിൽ ഒരേ പീസ് രണ്ടുരീതിയിൽ വായിച്ചതാണ്.

ആദ്യത്തേതിൽ സ പ സ ഇവ ഒന്നിച്ച് ഉപയോഗിച്ചും

രണ്ടാമത്തേതിൽ അതിനെ മുറിച്ചും - അതിനെ അർപിജിയൊ- Broken Code- എന്നു വിളിക്കാൻ പറ്റും

കേട്ടിട്ട് പഴയ പാഠം രണ്ടുരീതിയിലും വായിച്ച് പരിശീലിക്കൂ