Saturday, April 23, 2011

Time Signature

താളം കുറിക്കുന്ന വിദ്യ ആണ്‌ ഇത്‌.

സ്റ്റാഫിന്റെ ഇടതു വശത്ത്‌ , Key Signature കഴിഞ്ഞാല്‍ താളം കൂടി എഴുതണം

ഓരോ നാലു മാത്രയിലും എത്ര Quarter Notes ഉണ്ട്‌ എന്നു കുറിച്ചിടുന്നു

4/4 എന്നെഴുതിയാല്‍ ഓരോ 1234 ലും (Measureലും) നാലു Quarter Notes ഉണ്ട്‌ എന്നര്‍ത്ഥം.



3/4 എന്നെഴുതിയാല്‍ ഓരോ Measure ലും മൂന്നു Quarter Notes

ഇനി ഒരല്‍പം കൂടി സൂക്ഷിച്ചു നോക്കിയാല്‍

താഴെ എഴുതുന്ന അക്കം മുകളിലുള്ള നോട്ട്‌ ഏതു തരം ആണ്‌ എന്നതിന്റെ കൂടി സൂചന ആണ്‌

മുകളിലത്തെ അക്കം ആ നോട്ട്‌ എത്ര എണ്ണമാണ്‌ ഒരു Measure ല്‍ എന്നു സൂചിപ്പിക്കുന്നു


അതായത്‌ (ലളിതമായ രീതിയില്‍ )





താഴത്തെ അക്കം അര്‍ത്ഥം
1Full Note
2Half Note
4Quater Note
8Eighth Note
16Sixteenth Note


അപ്പോള്‍ 3/4 എന്നു പറഞ്ഞാല്‍ ഓരോ മെഷറിലും 3 Quarter notes

5/2 എന്നു പറഞ്ഞാല്‍ ഓരോ Measure ലും 5 Half Notes വീതം

6/8 എന്നാല്‍ ഓരോ Measure ലും 6 Eighth notes
4/4 താളം വെറും C എന്ന ഒരക്ഷരം എഴുതുന്നതു കൊണ്ടും സൂചിപ്പിക്കും.

ഈ Cയെ മുകളില്‍ നിന്നും താഴെ വരെ എത്തുന്ന ഒരു വര കൊണ്ട്‌ രണ്ടായി ഭാഗിച്ചും എഴുതും - അതിന്റെ Cut Time എന്നു പറയും

അങ്ങനെ കണ്ടാല്‍ അവിടത്തെ നോട്ടുകളുടെ സമയം പകുതി വീതം എന്നര്‍ത്ഥം

അതായത്‌

ഒരു Full note കണ്ടാല്‍ അതിനെ Half note ആയി വായിക്കണം , half note നെ Quarter Note ആയി വായിക്കണം
ഇത്യാദി

ഇനി കൂൂതല്‍ Complex ആയവ ഒക്കെ ലിങ്കില്‍ നോക്കുക
കൂടുതല്‍ വിശദമായി ഇവിടെ http://en.wikipedia.org/wiki/Time_signature

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പോള്‍ 3/4 എന്നു പറഞ്ഞാല്‍ ഓരോ മെഷറിലും 3 Quarter notes

5/2 എന്നു പറഞ്ഞാല്‍ ഓരോ Measure ലും 5 Half Notes വീതം

Muralee Mukundan , ബിലാത്തിപട്ടണം said...

സംഗീതമേ...ജീവിതം...!