Tuesday, September 17, 2013

F Scale Contd smart class

അതെയ്‌ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നാല്‍ കാര്യം നടക്കില്ല

കീബൊര്‍ഡ്‌ വായിക്കണം എങ്കില്‍ പരിശീലിക്കണം

ഞാന്‍ പരിശീലിച്ചതു കൊണ്ട്‌ നിങ്ങള്‍ക്കൊ നിങ്ങള്‍ പരിശീലിച്ചതു കൊണ്ട്‌ എനിക്കൊ അത്‌ വായിക്കാന്‍ സാധിക്കില്ല അല്ലെ?

അതുകൊണ്ട്‌ ചെറിയ ചെറിയ ചില സാധനങ്ങള്‍ എപ്പോഴും പരിശീലിച്ച്‌ ഉറപ്പിക്കണം

നാം മുന്‍പ്‌ മിഡില്‍ സി സ്കെയില്‍ വായിച്ചപ്പോള്‍ 1 - 4 - 5 എന്നത്‌ നമ്മുടെ സ - മ - പ ഇവ ആയിരുന്നു

ഇപ്പോള്‍ നാല്‌ കട്ടയില്‍ അതായത്‌ എഫ്‌ സ്കെയിലില്‍ വായിക്കുമ്പോള്‍ 1 - 4 - 5 എന്നത്‌ മിഡില്‍ സി യില്‍ വായിച്ച-
മ - നി - സ അല്ലെ?
നി (കൈശികി നിഷാദം - നി1 ആണെന്നറിയാമല്ലൊ അല്ലെ?

ഇവ ഏതൊക്കെ രീതിയീല്‍ വായിക്കാമോ ആ രീതികളിലൊക്കെ തിരിച്ചും പിരിച്ചും വായിച്ചു ശീലിക്കുക

ഓരോ കോഡിനും പല വേരിയേഷനുകള്‍ ഉള്ളതിനാല്‍ അധികം ആയാസപ്പെടാതെ തന്നെ ഇവ വായിക്കാന്‍ പറ്റും




അത്‌ മുന്‍പത്തെ പടത്തില്‍ കാണിച്ചതുപോലെ വിരലുകള്‍ അലപാല്‍പം മാറ്റി മാറ്റി പരിശീലിച്ച്‌ ഉറപ്പിക്കണം
എളുപ്പത്തിനു വേണ്ടി ഒരു ചെറിയ പാഠം

ശ്രദ്ധിച്ച്‌ നോക്കി പഠിക്കുക

ഓരോരൊ കഷണമായി വിവരിച്ചു തരാം

വളരെ സാവകാശം വിരലുകൾ ഉപയോഗിക്കുന്നത് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്

ഇതിൽ കൈശികിനിഷാദം ഉള്ള കോഡിലേക്കുപോകുന്ന ഭാഗം ഒരു വിഡിയൊയിൽ ചൂണ്ടുവിരൽ ഉപയോഗിച്ച് മദ്ധ്യമം മാത്രം വായിച്ചു കാണിച്ചത് ശ്രദ്ധിക്കുക അവിടെ ശരിക്കും രി മ നി ഇവ മൂന്നും ഉള്ള കോഡ് ഉപയോഗിക്കണം അത് അടുത്ത വിഡിയൊയിൽ ഉണ്ട്



Tuesday, September 10, 2013

Scale F

ഇത്‌ വരെ നാം മിഡില്‍ സി യില്‍ തുടങ്ങുന്ന സരിഗമപധനിസ അല്ലെ വായിച്ചിരുന്നത്‌?

ഇനി നമുക്ക്‌ പതിയെ കളം ഒന്ന് മാറ്റിചവിട്ടാം അല്ലെ?

നമ്മുടെ നാല്‌ കട്ട ശ്രുതി - ശുദ്ധ മദ്ധ്യമത്തില്‍ തുടങ്ങുന്ന ശ്രുതി - അതായത്‌ സായിപ്പിന്റെ എഫ്‌.

അതിലും ശങ്കരാഭരണരീതിയില്‍ സ്വരസഞ്ചാരം

സ രി2 ഗ2 മ1 പ ധ2 നി2 സ

സ തുടങ്ങുന്നത്‌ തള്ളവിരല്‍ ഉപയോഗിച്ച്‌


സ രി ഗ മ എന്നിവ യഥാക്രമം തള്ളവിരല്‍ ചൂണ്ടുവിരല്‍ നടുവിരല്‍ മോതിരവിരല്‍ ഇവ ഉപയോഗിച്ച്‌ വായിക്കുക


അതിനു ശേഷം തള്ളവിരല്‍ അടിയില്‍ കൂടീ ക്രോസ്‌ ഓവര്‍ ചെയ്ത്‌ പ വായിക്കുക തുടര്‍ന്ന് ധനി സ ഇവയും ആദ്യത്തെതുപോലെ ചൂണ്ടുവിരല്‍ നടൂവിരല്‍ മോതിരവിരല്‍ ഇവ ഉപയോഗിച്ച്‌ വായിക്കുക

പിന്നോട്ടും അതുപോലെ തന്നെ

ഇടതു കയ്യുപയോഗിക്കുമ്പോള്‍ ചെറുവിരലില്‍ തുടങ്ങുക

ക്രമേണ അഞ്ചുവിരലുകള്‍ കൊണ്ട്‌ പ വരെ വായിക്കുക - അതിനുശേഷം തള്ളവിരലിന്‌ മുകളില്‍ കൂടി ക്രോസ്‌ ഓവര്‍ ചെയ്ത്‌ ധ നി സ യും വായിക്കുക


.
ഏത്‌ സ്കെയില്‍ വായിക്കുക ആണെങ്കിലും, അത്‌ രണ്ട്‌ സ്ഥായികള്‍ വായിച്ച്‌ ശീലിക്കണം. മുകളിലത്തെ സ വരെ പോയി തിരികെ താഴേക്ക്‌ മാത്രം വായിച്ച്‌ ശീലിക്കരുത്‌. കാരണം - മുകളിലത്തെ സ എത്തിയാല്‍ അവിടെ നിന്നും മുകളിലേക്ക്‌ പോകണം എങ്കില്‍ വിരല്‍ വേറെ ആണല്ലൊ ഉപയോഗിക്കേണ്ടത്‌ - അതിനു പ്രയാസം വരും


മുകളിലത്തെ സ്ഥായിയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. സരിഗമപധനി കഴിഞ്ഞ് മുകളിലത്തെ 'സ' എത്തുമ്പോൾ അവിടെ തള്ളവിരൽ വരും ഇടതു കയ്യിൽ.  തുടക്കത്തിലെ 'സ' ചെറുവിരൽ കൊണ്ടല്ലെ വായിച്ചത്?

അതുകൊണ്ട് മോതിരവിരൽ 'രി' യിലേക്ക് വരുത്തിയാൽ മതി- ചെറുവിരലിന് അവധി

അതുപോലെ തന്നെ താഴേക്ക് വരുമ്പോൾ മോതിരവിരലിന് അവധി കൊടുത്ത് നടൂവിരൽ ഉപയോഗിക്കുക.

വിഡിയൊ നോക്കി മനസിലാക്കുക




ഇനി ഇതിലെ കോഡുകള്‍ നോക്കാം

1 , 4 , 5 എന്ന കണക്കില്‍ ഇതില്‍ 1 - എഫ്‌ കോഡ്‌    C  F A--അല്ലെ?




അതിന്റെ 4 - ഏതായിരിക്കും?
ബി ഫ്ലാറ്റ്‌ -            D  F  Bb  അതായത്‌ അതിന്റെ മദ്ധ്യമം


5 - അതിന്റെ പഞ്ചമം  C E G    അതായത്‌ സി

അപ്പോള്‍ ഇതിന്റെ കോഡ്‌ പ്രോഗ്രഷന്‍ 1 4 5 എന്നാണെങ്കില്‍ നാം വായിക്കുന്നത്‌ എഫ്‌, ബി ഫ്ലാറ്റ്‌, സി ഇവ ആയിരിക്കും അല്ലെ?

അത് അടുത്ത ക്ലാസിൽ പഠിക്കാം അല്ലെ 

Mahesh



September 8 via mobile 

Blessed to be a part of this recording session at IN THE MIX studio today...

Uttam Singh sirs composition and Hariharan Sirs vocals... And Saibu bhaiyas control over the Protools software..

A great experience and a wonderful learning session !!!

Monday, September 9, 2013

Chord Progression


ഇനി നമുക്ക് അല്പം കൂടി ആഴത്തിലേക്ക് പോകാം അല്ലെ?

നാം മുൻപ് സ സ  ഗഗ പാ ഗ  എന്ന ഒരു പാഠം പഠിച്ചിരുന്നു ഓർമ്മയുണ്ടല്ലൊ അല്ലെ?



അതിൽ ഉപയോഗിച്ചിരുന്ന സ്വരകൂട്ടങ്ങൾ നോക്കുക

ഒന്ന് സ ഗ പ  - ഇവ കൂട്ടി ചേർത്ത് വായിക്കുന്നത് സി എന്ന കോഡ്

വൺ ടൂ ത്രീ ഫോർ  എന്ന് നാല് മാത്രകളിൽ  സസ  ഗഗ പാ ഗ  എന്ന് വായിച്ചപ്പോൾ ഇടത് കൈ കൊണ്ട് സി കോഡ് വായിച്ചിരുന്നു അല്ലെ?


അടുത്തത് ധധ മമ പാ ഗാ

എന്ന് വായിച്ചപ്പോൾ ഇടത് കൈ കൊണ്ട് എഫ് കോഡ് ആയിരുന്നു വായിച്ചത് ഓർമ്മയുണ്ടോ?


എഫ് കോഡ് എന്നാൽ മ ധ സ (എഫ്, എ, സി)

ഇതേ കോഡ് മൂന്നു രീതികളിൽ വായിക്കാം എന്നും നാം കണ്ടിരുന്നു അല്ലെ - വേരിയേഷൻ-
മധസ  എന്നും ധ സ മ എന്നും സമധ എന്നും. മൂന്നിലും ഉള്ള സ്വരങ്ങൾ ഒന്നു തന്നെ പക്ഷെ അടൂക്കിയിരിക്കുന്നത് മൂന്നു രീതിയിൽ ആണെന്ന് മാത്രം അതു കൊണ്ടു തന്നെ പലതരം പ്രകമ്പനങ്ങൾ കിട്ടുന്നു

മൂന്നാമതായി പാ നീ സാ എന്നഭാഗം വന്നപ്പോൾ ഇടതു കൈ കൊണ്ട് ജി കോഡ് വായിച്ചു
എങ്ങനെ - പ നി രി (ജി, ബി, ഡി) എന്ന സ്വരങ്ങൾ

ഇനി ഇതിനെ ഒന്ന് വിശദമായി നോക്കുക


സരിഗമപധനി

എന്നതിലെ ഒന്ന് നാല്‌ അഞ്ച്‌ എന്ന സ്വരങ്ങള്‍ ആണ്‌ സ മ പ അല്ലെ?

നാം വായിച്ച കോഡുകളുടെ മൂലസ്വരങ്ങളും അവ തന്നെ C F G

അതുകൊണ്ട്‌ ഇവയെ ഉപയോഗിച്ച്‌ ഇതുപോലെ വായിക്കുന്നതിനെ Chord Progression എന്ന് പറയും. 1 4 5 ആണ്‌ ഏറ്റവും സാധാരണമായി കണ്ടുവരുന്ന chord Progression

രണ്ട്‌ കൈകള്‍ കൊണ്ടും ഇവയെ പലരീതിയില്‍ വായിച്ച്‌ ശീലിക്കണം.

--വിരലുകളില്‍ തള്ളവിരല്‍ വയ്ക്കുന്ന ഭാഗം- അവിടെ നിന്നും മറ്റു സ്വരങ്ങളിലേക്കുള്ള ദൂരം-(അതുപോലെ തന്നെ ചെറുവിരലും) ഇതില്‍ ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്‍ ഏത്‌ വിരലും എവിടെയും ഉപയോഗിൂക്കാം. പക്ഷെ അതുവരത്തേക്ക്‌ മാത്രമാണ്‌ ഇന്ന വിരല്‍ ഇന്നയിടത്ത്‌ എന്ന് പറയുന്നത്‌. പഠിക്കുവാന്‍ എളുപ്പത്തിന്‍ വേണ്ടി--

ഒരു ഉദാഹരണം ഇവിടെ കാണിക്കാം

വലതുകയ്യുടെ തള്ളവിരല്‍ നടുവിരല്‍ ചെറുവിരല്‍ ഇവ ഉപയോഗിച്ച്‌ C E G വായിക്കുക -ഇത്‌ C chord

തള്ളവിരല്‍ അവിടെ നിന്നും അനക്കാതെ തന്നെ നടുവിരലും ചെറുവിരലും പൊക്കി F ,A എന്നിവയിലേക്ക്‌ വയ്ക്കുക - അപ്പോള്‍ അത്‌ F Chord ആയി

വീണ്ടും അവയെ പൂര്‍വസ്ഥാനത്തേക്ക്‌ കൊണ്ടുവരിക C

അവിടെ നിന്നും ചെറുവിരല്‍ അനക്കാതെ ബാക്കി ഉള്ളവയില്‍ തള്ളവിരല്‍ ചൂണ്ടുവിരല്‍ ഇവ കൊണ്ട്‌ നി രി B,D ഇവ അമക്കുക - അതായത്‌ B,D,G ജി കോഡ്‌

വീണ്ടും C


മിഡില്‍ സി, ജി എന്നിവയുടെ ഭാഗത്തുള്ള വിരലുമായി ബന്ധപ്പെടുത്തി മറ്റു വിരലുകള്‍ മാറ്റി മാറ്റി ഓരോരോ പാറ്റേണുകള്‍ വഴി ഓരോരോ കോഡുകള്‍ വായിക്കാന്‍ പറ്റുന്നു - ടൈപ്‌റൈറ്റിംഗ്‌ പോലെ.

ഇതില്‍ നാം വായിച്ചിരിക്കുന്നത്‌

സ ഗ പ ഗ --                        ഇടത്‌ കൈ   C E G
മ ഗ രി സ  --                        ഇടത്‌ കൈ   C F A
രി രി പ നി --                        ഇടത്‌ കൈ    B D G
സ - - - --                              ഇടത്‌ കൈ   C E G

1,4, 5, 1 എന്ന് കോഡ്‌ പ്രൊഗ്രഷന്‍


രണ്ടു കൈകള്‍ കൊണ്ടും കോഡ്‌ മുഴുവനായും സ്വരങ്ങള്‍ മുറിച്ചും വായിക്കാന്‍ ശീലിക്കുക

ആദ്യമെ വലിയ വേഗതയ്ക്കു വേണ്ടി ശ്രമിക്കരുത്‌

ഓരോ വിരലുകള്‍ കൊണ്ടും ഒരെ സമ്മര്‍ദ്ദം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ക്രമേണ മാത്രം വേഗത വര്‍ദ്ധിപ്പിക്കുക.

Saturday, August 31, 2013

അർപിജിയൊ

ഇനി പതുക്കെ പതുക്കെ കാര്യത്തിലേക്ക് കടക്കാം

ഒരു പീസ് പലതരത്തിൽ വായിക്കാൻ പറ്റും അല്ലെ?

ആ പലതരങ്ങളും പരിശീലിക്കണം. അവ വേണ്ട രീതിയിൽ യോജിപ്പിച്ചാൽ കർണ്ണാനന്ദകരമാക്കാൻ പറ്റും.

മുൻപിലത്തെ ക്ലാസിൽ പറഞ്ഞ വഴി ചെയ്തു നോക്കിയൊ?

ദാ ഇത് ഒന്ന് കാണൂ

ഇതിൽ ഒരേ പീസ് രണ്ടുരീതിയിൽ വായിച്ചതാണ്.

ആദ്യത്തേതിൽ സ പ സ ഇവ ഒന്നിച്ച് ഉപയോഗിച്ചും

രണ്ടാമത്തേതിൽ അതിനെ മുറിച്ചും - അതിനെ അർപിജിയൊ- Broken Code- എന്നു വിളിക്കാൻ പറ്റും

കേട്ടിട്ട് പഴയ പാഠം രണ്ടുരീതിയിലും വായിച്ച് പരിശീലിക്കൂ

Thursday, August 29, 2013

കുഞ്ഞുകളി മാറ്റി


കഴിഞ്ഞ പാഠങ്ങൾ എല്ലാം നന്നായി പഠിച്ചു അല്ലെ?

നല്ല കുട്ടി. ഇനിയും കുഞ്ഞുകളി മാറ്റി കുറച്ചു കൂടി നന്നായി വായിക്കണ്ടെ?

അതിനുള്ള വഴി പറഞ്ഞു തരാം

പഴയ പാഠം തന്നെ ഒന്നു കൂടി രസകരമായി - സുഖകരമായി -
 ആയി വായിക്കാൻ ഉള്ള വഴി.

ഒരു ഒക്റ്റേവ് എന്നാൽ  മന്ദ്രസ്ഥായി സ മുതൽ  മധ്യസ്ഥായി സ വരെ എന്ന് ആദ്യം അങ്ങ് സങ്കൽപ്പിക്കുക

അതായത് ഒരു സ മുതൽ അടുത്ത സ വരെ അത് ഏത് സ്ഥായി ആയാലും മതി.

നാം ഭാരതീയ രീതിയിൽ ശ്രുതി പിടിക്കുന്നത് സാധാരണ സ പ സ  എന്നാണല്ലൊ അല്ലെ?

ആ സൂത്രം ഇടത്തു കൈ കൊണ്ട് പരിശീലിക്കുക

ഇടതു കയ്യുടെ കുഞ്ഞുവിരൽ കൊണ്ട്  സ,   ചൂണ്ടുവിരൽ കൊണ്ട്  പ,    തള്ളവിരൽ കൊണ്ട് മുകളിലത്തെ സ

പിടിച്ചൊ?

ആദ്യം എല്ലാം  ഒന്നിച്ച് പിടിച്ചു അല്ലെ?


സസ ഗഗ പാ ഗ വായിച്ച പാഠം ഓര്‍ക്കൂ

വലത്‌ കൈ കൊണ്ട്‌ സ സ എന്ന സ്വരം വായിക്കുമ്പൊള്‍ അന്ന് നാം ചെയ്തത്‌ ഇടത്‌ കൈ കൊണ്ട്‌ സ മാത്രം അമക്കി പിടിച്ചു അല്ലെ?

എന്നാല്‍ ഇന്ന് നാം ചെയ്യാന്‍ പോകുന്നത്‌ മറ്റൊരു വേല

സസ ഗഗ എന്ന് വലത്‌ കൈ കൊണ്ട്‌ വായിക്കുമ്പോള്‍ ഇടത്‌ കൈ ചെറുവിരല്‍ കൊണ്ട്‌ സ വായിക്കുക



പാ ഗ എന്ന് വലത്‌ കൈ കൊണ്ട്‌ വായിക്കുമ്പോള്‍ ഇടതുകയ്യുടെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച്‌ പ സ എന്നിവ ഒന്നിച്ച്‌ അമക്കുക

ഇനി വലതു കൈ കൊണ്ട്‌ ധധ മമ എന്നു വായിക്കുമ്പോള്‍ ഇടതു കയ്യുടെ ചെറുവിരല്‍ കൊണ്ട്‌ മ (എഫ്‌) അമക്കുക

ബാക്കി പാ ഗ എന്നു വായിക്കുമ്പോള്‍ ഇടതു കയ്യുടെ ചൂണ്ടുവിരല്‍ തള്ളവിരല്‍ ഇവ കൊണ്ട്‌ മുകളിലത്തെ സ മ എന്നിവ ഒന്നിച്ച്‌ അമക്കുക -( നാലുകട്ട ശ്രുതിയുടെ സ പ സ ആണ്‍ നാം ഇപ്പോല്‍ ഉപയോഗിച്ചത്‌- അഥവാ എഫ്‌ സ്കെയില്‍)

വീണ്ടും വലത്‌ കൈ കൊണ്ട്‌ പാ എന്നു വായിക്കുമ്പോള്‍ ഇടത്‌ കൈ ചെറുവിരല്‍ കൊണ്ട്‌ പ മാത്രം

വലതു കൈ കൊണ്ട്‌ അടുത്ത നീ വായിക്കുമ്പോള്‍ ഇടതു കൈ കൊണ്ട്‌ രി പ ഇവ ഒന്നിച്ച്‌ അമക്കുക - അതായത്‌ പ (ജി) തുടങ്ങിയ സ പ സ.

വലതു കൈ കൊണ്ട്‌ അവസാനത്തെ സ വായിക്കുമ്പോള്‍ ഇടത്‌ കൈ കൊണ്ട്‌ സ പ സ


ഇവിടെ ഒന്നിട വിട്ട സ്വരങ്ങളില്‍ ഇടത്‌ കൈ ഉപയോഗിച്ചു

ഇതു തന്നെ ഓരോ സ്വരത്തിനും ഇടത്‌ കൈ ഉപയോഗിച്ചും ചെയ്യാം

വലതു കയുടെ സസ ഗ ഗ പാ ഗാ എന്ന നാലു മാത്രകളില്‍
ഇടതു കൈ കൊണ്ട്‌ രണ്ട്‌ പ്രാവശ്യം സാ- പസ സ- പസ എന്ന് ഇരട്ടിപ്പിച്ച്‌


സാവധാനം പരിശീലിക്കുക



എന്താ ഇപ്പോള്‍ ഒരു സുഖം അല്ലെ?

Friday, June 14, 2013

പരിശീലനങ്ങൾ ഇംഗ്ലീഷ് നൊടെഷൻ

കഴിഞ്ഞ പോസ്റ്റിൽ കൊടൂത്ത പരിശീലനങ്ങൾ  ഒന്നു കൂടി വിശദമായി നോക്കാം

വലതു കൈ കൊണ്ട്

സാ ാ  രി ഗ മ പ ധ നി
സ  നി ധ പ മ ഗ രി സ

എന്നു വായിക്കുന്നത് ഇംഗ്ലീഷ് നൊടെഷൻ എഴുതിയിരിക്കുന്നത് നോക്കുക
പടം -
ഈ പടം പ്രിന്റ് എടുത്ത് അതു നോക്കി വായിക്കുക.

അപ്പോൾ സ്വരങ്ങളും ഇംഗ്ലീഷ് നോട്സും ഒരുമിച്ച് ഹൃദിസ്ഥമാകും

രണ്ടാമത്തെത്
രീ  ീ  ഗ  മ  പ  ധ  നി  സ
രി  സ നി  ധ  പ  മ  ഗ   രി
പടം -
ഈ പടം പ്രിന്റ് എടുത്ത് അതു നോക്കി വായിക്കുക.
ഇനി അങ്ങോട്ട് പടങ്ങൾ നോക്കി മനസിലാക്കൂ എന്നിട്ട് വായിച്ച് ആസ്വദിക്കൂ










Thursday, June 13, 2013

സി മേജർ സുന്ദരമായ പരിശീലനം


സി മേജർ സ്കെയിൽ രണ്ട് ഒക്റ്റേവുകൾ വലതു കൈ കൊണ്ട് വായിക്കുന്ന രീതി പഠിച്ചു അല്ലെ.

അതിലെ വേല തന്നെ ഇടതു കൈ കൊണ്ടും പരിശീലിക്കുക

ഇടതു കൈക്കും ഇതെ ക്രമം തന്നെ

തള്ളവിരൽ  =1
ചൂണ്ടു വിരൽ =2
നടൂവിരൽ = 3
അണിവിരൽ = 4
ചെറുവിരൽ =5

അപ്പോൾ വലതു കൈ കൊണ്ടു വായിച്ചതു തന്നെ തലതിരിച്ച് ഇടതു കൈ കൊണ്ട് വായിക്കാം

അതായത്

5    4    3    2    1      3      2    1     4    3    2    1    3      2        1
സ രി   ഗ   മ   പ    ധ    നി  സ  രി   ഗ    മ   പ  ധ   നി     സ

1     2    3    1     2    3    4     1     2    3    1     2    3    4      5

സ  നി  ധ  പ    മ  ഗ    രി   സ  നി  ധ   പ   മ   ഗ   രി    സ

ഇത്രയും ആയാൽ  രണ്ടു കൈകൾ കൊണ്ടും ഒരേ സമയം ഇതു വായിക്കാൻ ശീലിക്കുക


അതു കഴിഞ്ഞാൽ  ഈ സ്വരങ്ങൾ തന്നെ അല്പം കൂടി രസമുള്ള രീതിയിൽ വായിക്കാം. ഈണവും താളവും വരുമ്പോൾ പഠിക്കാനും രസം ഉണ്ടാകും അല്ലെ?

എങ്കിൽ ഇതിനെ ഒന്നു പരിഷ്കരിക്കാം

ആദ്യം ഒരു ഒക്റ്റേവ് മാത്രം വായിച്ചിട്ട് അതിന്റെ അവസാനം  ഓരോ സ്വരം കൂട്ടുകയും ആദ്യത്തെ ഓരോ സ്വരം കുറയ്ക്കുകയും ചെയ്യുന്ന വേല

അങ്ങനെ ചെയ്യുമ്പോൾ ഈണം കിട്ടാൻ വേണ്ടി ആദ്യം മുകളിലേക്കു പോകുമ്പോൾ ഏഴു സ്വരം വായിക്കും, തിരികെ വരുമ്പോൾ 8 സ്വരങ്ങൾ വായിക്കും

സാ ാ രി ഗ മ പ ധ നി  -- എന്ന് മുകളിലേക്കും
സ നി  ധ പ മ ഗ രി സ  -- എന്ന് താഴേക്കും

ആദ്യത്തെ സ എന്ന സ്വരം ഒന്നു നീട്ടി രണ്ട് സ്വരങ്ങളുടെ അത്രയും സമയം വായിക്കണം.

അടുത്തത്

രീ  ീ  ഗ  മ  പ  ധ  നി സ
രി  സ നി  ധ  പ  മ  ഗ  രി

ഇതിൽ രി എന്ന സ്വരം രണ്ടു സ്വരങ്ങളുടെ അത്ര സമയം നീട്ടി തുടങ്ങിയിട്ട് മുകളിലത്തെ സ വരെ പോകുന്നു തിരികെ വരുന്നത് മുകളിലത്തെ രി യിൽ നിന്ന് തുടങ്ങി താഴത്തെ രി വരെ

ഈ ക്രമത്തിൽ

ഗാ  ാ  മ  പ  ധ  നി  സ  രി
ഗ  രി  സ  നി  ധ  പ  മ   ഗ

മാ  ാ  പ  ധ  നി  സ  രി  ഗ
മ  ഗ  രി  സ  നി  ധ  പ   മ


പാ ാ  ധ  നി  സ  രി  ഗ  മ
പ  മ  ഗ   രി  സ  നി  ധ  പ


ധാ  ാ  നി  സ  രി  ഗ  മ  പ
ധ  പ   മ   ഗ  രി  സ നി  ധ

നീ  ീ   സ  രി  ഗ  മ  പ  ധ
നി  ധ   പ  മ  ഗ  രി  സ  നി

ഇത്രയും ആയാൽ  ഇനി താഴേക്കു പോരാനുള്ള അവസാനത്തെ വരിയിൽ താളം തികക്കാൻ വേണ്ടി ഒരു പ്രയോഗം അതായത് അതിൽ ഒരു വരിയെ വായിക്കൂ  പിന്നീട് നാലു മാത്ര സമയം വെറുതെ അവസാന സ്വരം നീട്ടണം

സാ ാ  രി  ഗ  മ  പ  ധ  നി 
സാ ാ  ാ  ാ ാ

ഇതോടു കൂടി മുകളിലേക്കുള്ള യാത്ര അവസാനിച്ചു

ഇനി താഴേക്ക്

സാ ാ നി  ധ പ മ ഗ രി  -- എന്ന് താഴേക്കും
സ  രി ഗ  മ  പ ധ നി സ  -- എന്ന് മുകളിലേക്കും

രീ  ീ  സ നി  ധ  പ  മ  ഗ
രി  ഗ  മ  പ  ധ  നി  സ  രി

ഗാ  ാ  രി  സ  നി  ധ  പ  മ
ഗ    മ  പ  ധ  നി  സ  രി  ഗ

മാ  ാ ഗ  രി  സ  നി  ധ  പ
മ   പ  ധ  നി  സ  രി  ഗ  മ


പാ ാ മ  ഗ   രി  സ  നി  ധ
പ  ധ  നി  സ  രി  ഗ  മ  പ


ധാ  ാ   പ   മ   ഗ  രി  സ നി
ധ  നി   സ   രി   ഗ  മ  പ  ധ

നീ  ീ  ധ   പ  മ  ഗ  രി  സ
നി  സ  രി  ഗ  മ  പ  ധ  നി

സാ ാ  നി  ധ  പ  മ  ഗ  രി
സാ ാ  ാ  ാ

ഈ അവസാനത്തെ നാല് മാത്രയും  ഇടക്ക് നീട്ടിയ നാലു മാത്രയും ചേർന്ന് താളത്തിന്റെ എട്ടു മാത്രകളും പൂർത്തി ആയി


താളമിട്ട് വായിച്ച് രസിക്കുക

സി മേജർ പഠിച്ചു കഴിഞ്ഞാൽ ഇതു തന്നെ മറ്റ് മൂന്ന് സ്കെയിലിലും കൂടി എങ്ങനെ വിരലുകൾ ഓടിക്കണം എന്ന്  പറഞ്ഞു തരാം

Wednesday, June 12, 2013

സി മേജർ രണ്ട് ഒക്റ്റേവുകൾ

അങ്ങനെ മദ്ധ്യവേനലവധി ഒക്കെ കഴിഞ്ഞു.
കുട്ടികൾ ഒക്കെ എത്തിയല്ലൊ അല്ലെ?

പഴയ പാഠങ്ങൾ ഒക്കെ നന്നായി പഠിച്ചു അല്ലെ?

ഇനി പുതിയവ പഠിക്കാൻ സമയം ആയി

നമ്മൾ മുൻപ് ആകെ ഒരു  ഒക്റ്റേവു വായിക്കാൻ ആയിരുന്നു ശീലിച്ചത് അല്ലെ?

അതായത് സ രി ഗ മ പ ധ നി സ ഇത്രയും മാത്രം

എന്നാൽ പാട്ട് ഒരു  ഒക്റ്റേവിൽ ഒതുങ്ങുക ഇല്ലല്ലൊ, അത് മുകളിലേക്കോ താഴേക്കൊ ഒക്കെ പോകും അല്ലെ

അതിനാൽ രണ്ട് ഒക്റ്റേവുകൾ തുടർച്ചയായി മേലോട്ടും താഴോട്ടും എങ്ങനെ ആണ് വായിക്കേണ്ടത് - അതിനു വിരലുകൾ സൗകര്യമായി എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം

ഇത് ഒരു കൃത്യമായ നിയമം അല്ല

അവനവന്റെ സൗകര്യം എന്തൊ അതാണ് പ്രധാനം

എന്നാലും പലരും ഉപയോഗിച്ച് സൗകര്യപ്രദം എന്നു കണ്ട രീതി ആദ്യം പരീക്ഷിക്കാം

വലതു കൈ കൊണ്ട് വായിക്കുമ്പോൾ ആദ്യം പഠിച്ചത്

വിരലുകളുടെ ക്രമം -
സ രി ഗ മ പ ധ നി സ  എന്നത് 1 - 2 - 3 - 1 - 2 - 3 - 4 - 5
എന്നായിരുന്നു അല്ലെ?

വലതു കയ്യുടെ തള്ളവിരൽ = 1
ചൂണ്ടു വിരൽ = 2
നടൂവിരൽ = 3
അണീവിരൽ = 4
ചെറുവിരൽ =5

ഈ ക്രമം ഓർമ്മയുണ്ടല്ലൊ അല്ലെ


അപ്പോൾ നടുവിരൽ കഴിഞ്ഞാൽ തള്ളവിരൽ അടിയിൽ കൂടി ക്രോസ് ഓവർ ചെയ്യുക

ഇതായിരുന്നു ആദ്യം ചെയ്തത്

എന്നാൽ രണ്ട് ഒക്റ്റേവുകൾ വായിക്കണം എങ്കിൽ ചെറുവിരൽ ആദ്യം ഉപയോഗിക്കരുത്

അതായത് നാം ഒരു പുതിയ നിയമം കൊണ്ടുവരുന്നു - ചെറുവിരലിന്റെ ഉപയോഗം മുകളിലേക്കു പോക്കിന്റെ അവസാനം മാത്രം, അല്ലെങ്കിൽ താഴേക്കു പോരുന്നതിന്റെ ആദ്യം മാത്രം,

ഇനി സി മേജർ രണ്ടു ഒക്റ്റേവു വായിക്കുമ്പോൾ വലതു കയ്യൂടെ വിരലുകൾ ദാ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

1 -  2  - 3 - 1 - 2  - 3 - 4   - 1 - 2 - 3 - 1 - 2  - 3 -  4   - 5
സ  രി  ഗ   മ   പ  ധ   നി  സ  രി  ഗ   മ   പ  ധ  നി   സ

ഇനി ഇതേ ക്രമത്തിൽ പിന്നിലേക്കും വായിക്കൂ

5 - 4 - 3 - 2 - 1 - 3 - 2 - 1 -  4 - 3 - 2 - 1 - 3 - 2 - 1 
സ നി ധ പ  മ   ഗ  രി  സ  നി  ധ  പ  മ   ഗ  രി  സ
തുടരും